ക്ഷേത്ര ശ്രീകോവിലിന്‌ മുന്നിലെ ജാതിമതിൽ പൊളിക്കണം: വെള്ളാപ്പള്ളി

ചേർത്തല > ക്ഷേത്ര ശ്രീകോവിലുകൾക്ക് മുന്നിലെ ജാതിമതിൽ പൊളിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീകോവിൽ പ്രവേശന വിളംബരം അനിവാര്യമെന്നും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 84﹣-ാം വാർഷിക സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

പ്രധാനക്ഷേത്രങ്ങളിൽ പിന്നോക്കക്കാരന് ശ്രീകോവിലിൽ പ്രേവേശിക്കാൻ അവകാശമില്ല. മിക്കക്ഷേത്രങ്ങളിലും നേദ്യം തയ്യാറാക്കുന്നത് പിന്നോക്കക്കാരായ ശാന്തിമാരാണ്. എന്നാൽ ശ്രീകോവിലിനുളളിൽ അത് കൊടുക്കാനുള്ള അവകാശം ഇവർക്കില്ല. ഇതിനെല്ലാം പിന്നിൽ ആചാരവും വിശ്വാസവും അല്ല. സമ്പത്താണ് പ്രശ്നം.

ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ക്ഷേത്രത്തിന് ചുറ്റമുള്ള ജാതിമതിൽ മാത്രമാണ് പൊളിഞ്ഞത്. ക്ഷേത്രം ഭരണസമിതികളിലും അയിത്തം നിലനിൽക്കുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3n6Qpqa

Comments

Archive

Contact Form

Send