നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ വിധി പറയാൻ മാറ്റി
കൊച്ചി
നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിധി വരുംവരെ വിചാരണ തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും ബോധിപ്പിച്ചു.
ജഡ്ജി പ്രതിക്ക് അനുകൂലമാണെന്ന് പറയാൻ കാരണമെന്തെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു.കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികൾ ഉണ്ടായപ്പോൾ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും ചോദിച്ചു. എല്ലാത്തിനും എതിർപ്പ് രേഖപ്പെടുത്തേണ്ടെന്ന് തോന്നിയെന്നും എന്നാൽ, തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലായെന്നും നടിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ പ്രതിഭാഗത്തുനിന്ന് ഉണ്ടായപ്പോൾ കോടതി ഇടപെട്ടില്ലെന്നും ആവശ്യമുള്ള ഇടവേളകൾ നൽകിവേണം വിചാരണ എന്നുള്ള സുപ്രീംകോടതി വിധി പാലിച്ചില്ലെന്നും ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഹർജി ഫയൽ ചെയ്തതെന്നും പ്രോസിക്യൂഷനും ബോധിപ്പിച്ചു. കേസിൽ വെള്ളിയാഴ്ചയ്ക്കകം ഉത്തരവുണ്ടായേക്കും.
Credits Kerala || Deshabhimani Online News https://ift.tt/3f3qEEp
Comments