നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഹൈക്കോടതി തടഞ്ഞു

കൊച്ചി> നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരേയാണ്സ്റ്റേ .വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റീസ് വി ജി അരുണിന്റെ ഉത്തരവ്.

സാക്ഷി വിസ്താരം നാളെ വിചാരണക്കോടതിയിൽ പുനരാരംഭിക്കാനിനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി നാളെ മുതൽ സാക്ഷി വിസ്താരംപുനരാരംഭിക്കാൻ തീരുമാനിച്ചത്.

വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കില്ലന്നും കോടതി മാറ്റണമെന്ന നടിയുടേയും സർക്കാരിന്റേയും ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്



Credits Kerala || Deshabhimani ​Online ​News https://ift.tt/382c2DJ

Comments

Archive

Contact Form

Send