മുല്ലപ്പെരിയാര്‍: പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
കൊച്ചി > മുല്ലപ്പെരിയാര് പാട്ടക്കരാര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച പൊതുതാല്പ്പര്യ ഹര്ജി ഹൈക്കോടതി തള്ളി. കരാര് റദ്ദാക്കുന്നതിന് തമിഴ്നാടിന് നോട്ടീസ് നല്കാന് സംസ്ഥാന സര്ക്കാരിന് നിര്ദേശം നല്കണമെന്നാവശ്യപ്പെട്ട് സുരക്ഷ പബ്ളിക് ചാരിറ്റബിള് ട്രസ്റ്റ് സമര്പ്പിച്ച ഹര്ജിയാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
മുല്ലപ്പെരിയാര് അന്തര് സംസ്ഥാന തര്ക്കമാണന്നും അണക്കെട്ടുമായി ബന്ധപ്പെട്ട തര്ക്കവും സുരക്ഷയും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല് ഇടപെടുന്നത് ഉചിതമാവില്ലന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഹര്ജിക്കാരനോട് സുപ്രീംകോടതിയെ സമീപിക്കാനും കോടതി നിര്ദ്ദേശിച്ചു.
ജിയോളജിക്കല് സര്വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ഡാമിന് സംരക്ഷണഭിത്തി നിര്മിക്കാന് സര്ക്കാരിന് നിര്ദേശം നല്കണമെന്നും ഹര്ജിയില് ആവശ്യമുന്നയിച്ചിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/2Gv3SZe
Comments