അഭിമാന വികസന പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം; ജനകീയ പ്രതിരോധത്തിന് തുടക്കം
തിരുവനന്തപുരം> കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ കേന്ദ്രഏജന്സികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എല്ഡിഎഫ് നേതൃത്വത്തില് നടക്കുന്ന ജനകീയ പ്രതിരോധത്തിന് തുടക്കം. കാല്ലക്ഷം ബൂത്ത് കേന്ദ്രങ്ങളില് വൈകിട്ട് അഞ്ചുമുതല് ആറുവരെ നടത്തുന്ന പ്രതിഷേധത്തില് സംസ്ഥാനത്താകെ 25 ലക്ഷംപേരാണ് അണിചേരുന്നത്. ഓരോ ബൂത്തിലും കുറഞ്ഞത് 100 പേര് പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ചാകും ധര്ണ.
നിയമപരമായ അന്വേഷണത്തിനപ്പുറം വികസനപദ്ധതികളെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക് അന്വേഷണ ഏജന്സികള് നീങ്ങുന്ന സാഹചര്യത്തില് കേന്ദ്ര ഏജന്സികളുടെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നീക്കം ജനകീയ പ്രതിരോധത്തില് തുറന്നുകാണിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3pAW6yv
Comments