തൃശൂരില്‍ ആർഎസ്എസ് കാര്യവാഹക്‌ യുഡിഎഫ് സ്ഥാനാർഥി

ചെറുതുരുത്തി > തൃശൂർ വള്ളത്തോൾ നഗർ പഞ്ചായത്തിലെ വാർഡ് 11 ൽ യുഡിഎഫ് സ്ഥാനാർഥി ആർഎസ്എസ് നേതാവ്. - ആർഎസ്എസ്എസിന്റെ കാര്യവാഹക് ആയിരുന്ന രാജേഷ് പന്നിയടിയാണ് യുഡിഎഫ് സ്ഥാനാർഥി. ഇതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. തങ്ങളെ വെട്ടിനിരത്തിയാണ് ആർഎസ്എസ് കാര്യവാഹിന് സീറ്റ് നൽകിയതെന്ന് ഇവർ പറയുന്നു.

മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ആർഎസ്എസ് എന്നിവർ ചേർന്ന് സീറ്റുകൾ തട്ടിയെടുത്തപ്പോൾ കോൺഗ്രസുകാർ പടിക്കു പുറത്തായെന്നും പ്രവർത്തകർ പറയുന്നു. ഇതേപഞ്ചായത്തിൽ മറ്റൊരു വാർഡിൽ കെഎസ്യു മുൻ സംസ്ഥാന ഭാരവാഹി റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2IZSp4R

Comments

Archive

Contact Form

Send