കമലയുടെ വിജയത്തിൽ ആഹ്ളാദിച്ച് ഇന്ത്യയിലെ ബന്ധുക്കൾ
ചെന്നൈ/ന്യൂഡൽഹി> കമലാ ഹാരിസിന്റെ വിജയത്തിൽ ആഹ്ളാദിച്ച് ഇന്ത്യയിലെ ബന്ധുക്കള്. അമ്മയുടെ സഹോദരി ഡോ. സരള ഗോപാലന് ചെന്നൈയിലും സഹോദരൻ ഗോപാലൻ ബാലചന്ദ്രന് ഡല്ഹിയിലുമാണ് താമസം. പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിലാണെന്ന് ഡോ. സരള മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ചയും കമലയുമായി ഫോണില് സംസാരിച്ചെന്നും വിജയാശംസ നേര്ന്നുവെന്നും ഗോപാലൻ ബാലചന്ദ്രന് പറഞ്ഞു. ജനുവരി 20ന് സത്യപ്രതിജ്ഞാചടങ്ങില് പങ്കെടുക്കാന് പോകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ബൈഡനിലും കമലയിലും അമേരിക്കയ്ക്കും ലോകത്തിനും പ്രതീക്ഷ ഏറെയാണ്.
അതിനുവേണ്ടി കഠിനപ്രയത്നം ചെയ്യണമെന്ന് എപ്പോഴും അവളോട് പറയാറുണ്ട്. ട്രംപ് ഭരണകൂടം നിരാകരിച്ച നിരവധി രാജ്യാന്തര കരാറുകള് പുതിയ നേതൃത്വം തിരിച്ചുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇറാന്, ലോകാരോഗ്യസംഘട, ലോകവ്യാപാര സംഘടന, പാരീസ് ഉടമ്പടി എന്നിവയിലെല്ലാം അമേരിക്കന് നിലപാട് മാറും.
ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ലബന്ധമാണ്. എന്നാല് കശ്മീര് വിഷയം കൈകാര്യം ചെയ്തതില് അടക്കം കമലയ്ക്ക് വ്യത്യസ്ത നിലപാടുണ്ട്, ഗോപാലന് ബാലചന്ദ്രന് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/2IhRFId
Comments