കോവിഡ് രൂക്ഷമാക്കിയത് യുഡിഎഫ്, ബിജെപി സമരങ്ങൾ: എ കെ ബാലൻ
പട്ടാമ്പി
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം യുഡിഎഫിന്റെയും ബിജെപിയുടെയും അനാവശ്യ സമരങ്ങളായിരുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. പട്ടാമ്പി മുനിസിപ്പൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടാമ്പിയിലെ കോവിഡ് വ്യാപനത്തിന് നഗരസഭാ ഭരണാധികാരികൾ വഴിവച്ചു. തുടക്കത്തിൽ കോവിഡ് പ്രഥമചികിത്സാ കേന്ദ്രം തുടങ്ങുന്നതിൽപോലും നഗരസഭ തടസ്സം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നാൽ അതിന്റെ മറവിൽ സംസ്ഥാന സർക്കാർ നടത്തിവരുന്ന ജനോപകാര പദ്ധതികളെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ പിന്തുണയോടെ അന്വേഷണ ഏജൻസികൾ നടത്തുന്നത്. ഇത് തിരിച്ചറിയണമെന്നും എ കെ ബാലൻ പറഞ്ഞു.
ഏരിയ കമ്മിറ്റി അംഗം കെ പി അജയൻ അധ്യക്ഷനായി.
Credits Kerala || Deshabhimani Online News https://ift.tt/2IZTB8z
Comments