കടമേരി ബാലകൃഷ്ണന്‍ അന്തരിച്ചു


ആയഞ്ചേരി> മുതിര്ന്ന കോണ്ഗ്രസ് നേതാവും കവിയുമായ കടമേരി ബാലകൃഷ്ണന് (80) അന്തരിച്ചു. വാര്ധക്യസഹജമായ അസുഖത്തെ തുടര്ന്ന് കോഴിക്കോട്ട് ആശുപത്രിയിലാണ് അന്ത്യം.

കോണ്ഗ്രസില് വിവിധ പദവികള് അലങ്കരിച്ച കടമേരി ബാലകൃഷ്ണന് 36 വര്ഷം തിരുവള്ളൂര് ഹയര് സെക്കൻഡറി സ്കൂള് അധ്യാപകനായിരുന്നു. സാഹിത്യ മേഖലയോടൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. സമ്പൂര്ണ ബാലരാമായണത്തിനു പുറമെ നിളാതീരം, ചന്ദനമണി തുടങ്ങിയ കവിതാസമാഹാരങ്ങളും രചിച്ചു.

കെപിസിസി നിര്വാഹക സമിതി അംഗമായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമായും ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്ത്തിച്ചു. പഴയ മേപ്പയൂര് മണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ഥിയായിരുന്നു. യുഡിഎഫ് കുറ്റ്യാടി മണ്ഡലം ചെയര്മാന്, കാര്ഷിക വികസന ബാങ്ക് പ്രസിഡന്റ, സംസ്ഥാന കാര്ഷിക വികസന ബാങ്ക് ഡയറക്ടര് എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു.

ഭാര്യ: പ്രസന്ന.മക്കള് : രതീഷ് (അധ്യാപകന് കടമേരി എം യുപി സ്കൂള്), ബിന്ദു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2IVe0es

Comments

Archive

Contact Form

Send