ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് എന്‍സിസിയില്‍ പ്രവേശനം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കൊച്ചി > ട്രാന്സ്ജെന്ഡര് വിഭാഗത്തിലുള്ളവര്ക്ക്എന്സിസിയില് പ്രവേശനം നല്കാനാവില്ലന്ന് കേന്ദ്രസര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. പ്രവേശനത്തിന് നിലവില് വ്യവസ്ഥയില്ലന്നും കേന്ദ്രസര്ക്കാര് അഭിഭാഷകന് വ്യക്തമാക്കി. കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലന്ന് ചുണ്ടിക്കാട്ടിയ കോടതി ട്രാന്സ്ജെന്ഡര് ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലന്ന് വ്യക്തമാക്കി. ഇക്കാര്യത്തില് സത്യവാങ്ങ്മൂലം സമര്പ്പിക്കാന് കോടതി നിര്ദേശിച്ചു.
ട്രാന്ജന്ഡര് വിഭാഗത്തില് പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാര്ത്ഥിനി ഹിന ഹനീഫ സമര്പ്പിച്ച ഹര്ജിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് പരിഗണിച്ചത്. എന്സിസിയില് ചേരാന് അപേക്ഷ നല്കിയെങ്കിലും അവസരം നിഷേധിച്ചെന്നാണ് പരാതി. എന്സിസിയില് ഈ മാസം 30 വരെ ഒരു സീറ്റ് ഒഴിച്ചിടാന് കോടതി കോളേജിനോട് ഇടക്കാല ഉത്തരവില് നിര്ദേശിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/38CH6tS
Comments