സ്വയം തോക്ക്‌ ചൂണ്ടി സെൽഫി; അബദ്ധത്തിൽ വെടിയേറ്റ്‌ യുവാവ്‌ മരിച്ചു

ന്യൂഡൽഹി> തോക്ക് ചൂണ്ടി സെൽഫി എടുക്കന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ ധർമപുര സ്വദേശി സൗരഭ് മാവി (22) യാണ് മരിച്ചത്. ഇയാളെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു.

ശനിയാഴ്ച പകൽ മൂന്നോടെ സൗരഭും സുഹൃത്ത് നകുൽ ശർമയും ചേർന്ന് ഒരു വിവാഹത്തതിന് പോകുന്നനതിനിടയിലായിരുന്നു സംഭവം.

കാറിൽ പോകുന്നതിനിടയിൽ സൗരഭ് തോക്ക് പുറത്തെടുത്ത് തലയ്ക്ക് നേരെ ചൂണ്ടി സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്ന് നകുൽ ശർമ പൊലീസിനോട് പറഞ്ഞു. നകുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.



Credits National || Deshabhimani ​Online ​News https://ift.tt/2JPCjet

Comments

Archive

Contact Form

Send