ബിജെപി മന്ത്രിയുടെ വിരുന്ന് നിരസിച്ചു; വിദ്യ ബാലന്റെ സിനിമയുടെ ചിത്രീകരണത്തിന് വിലക്ക്
ഇൻഡോർ> മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് ഷായുടെ അത്താഴ വിരുന്നിനുള്ള ക്ഷണം ബോളിവുഡ് നടി വിദ്യ ബാലൻ നിരസിച്ചതിനു പിന്നാലെ അവരുടെ സിനിമാ ചിത്രീകരണം തടഞ്ഞു.
ഷേർണി എന്ന സിനിമയുടെ ചിത്രീകരണത്തിനായി മധ്യപ്രദേശിലെത്തിയതാണ് വിദ്യ ബാലനും സംഘവും. മന്ത്രിയുടെ ക്ഷണം നടി നിരസിച്ചതിന്റെ അടുത്തദിവസം വനമേഖലയിലെ ചിത്രീകരണത്തിന് പോകവെ സിനിമാ സംഘത്തെ ബാലഘട്ട് ജില്ലാ വനംവകുപ്പ് ഓഫീസർ തടഞ്ഞു. വനത്തിലേക്ക് രണ്ട് വണ്ടിയേ കടത്തിവിടുകയുള്ളൂവെന്നും ഇവർ പറഞ്ഞു. ഇതോടെ ചിത്രീകരണം മുടങ്ങി.
Credits National || Deshabhimani Online News https://ift.tt/3qatCfm
Comments