ഭർത്താവിന്റെ വരുമാനം അറിയാൻ ഭാര്യക്ക്‌ വിവരാവകാശം


ന്യൂഡൽഹി> വിവരാവകാശ നിയമപ്രകാരം ഭാര്യക്ക് ഭർത്താവിന്റെ വരുമാനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ആവശ്യപ്പെടാമെന്ന് കേന്ദ്ര വിവരാവകാശകമീഷൻ. ഭർത്താവിന്റെ വരുമാനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ തേടിയ ഭാര്യക്ക് വിവരങ്ങൾ കൈമാറാൻ ആദായനികുതി വകുപ്പിന് വിവരാവകാശ കമീഷണർ നീരജ്കുമാർഗുപ്ത നിർദേശം നൽകി.

നികുതി ചുമത്തിയിട്ടുള്ള വരുമാനം, മൊത്തവരുമാനം എന്നിവയെ കുറിച്ചുള്ള പൊതുവിവരങ്ങൾ 15 ദിവസത്തിനുള്ളിൽ കൈമാറാനാണ് നിർദേശം. ഭർത്താവ് ഫയൽ ചെയ്തിട്ടുള്ള ആദായനികുതി റിട്ടേൺ പകർപ്പുകൾ അനുവദിക്കണമെന്ന ആവശ്യം വിവരാവകാശ കമീഷൻ തള്ളി. റിട്ടേണിന്റെ പകർപ്പ് മൂന്നാമതൊരു കക്ഷിയുടെ വ്യക്തിവിവരം ആയതിനാൽ അനുവദിക്കാനാകില്ലെന്ന് ഉത്തരവിൽ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/33lPPxt

Comments

Archive

Contact Form

Send