കോൺഗ്രസ് ബിജെപിയായി മാറി ; ഒറ്റ കുറ്റിയിൽ കെട്ടിയ ഒരു ചക്രത്തിൽമാത്രംനിന്ന് തിരിയുകയാണ് : സമസ്‌ത
ബിജെപി അജൻഡ തങ്ങളുടേതായി അവതരിപ്പിക്കുന്ന പാർടിയായി കോൺഗ്രസ് മാറിയെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം)യുടെ വിമർശം. ബിജെപിയെ നേരിടേണ്ട ശൈലിയും മുദ്രാവാക്യവും കണ്ടെടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ദേശീയ പാർടിയെന്ന അവകാശമേ ബാക്കിയുള്ളൂ. പല സംസ്ഥാനങ്ങളിലും നാമമാത്ര സാന്നിധ്യമായി കോൺഗ്രസ് മാറി–-സമസ്ത വ്യക്തമാക്കി. മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് സമസ്തയുടെ വിമർശം.
ബിജെപി അജൻഡ ഏറ്റെടുക്കലല്ല മതേതര സമൂഹം കോൺഗ്രസിൽനിന്ന് ആവശ്യപ്പെടുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള അടിസ്ഥാനപരമായ മമതയാണ് കോൺഗ്രസിന്റെ പ്രശ്നമെന്ന് തെരഞ്ഞെടുപ്പ് അന്വേഷണസമിതികൾ വിലയിരുത്തിയതാണ്.
എന്നാൽ, തിരുത്തൽ നടപടിയുണ്ടായില്ല. ഒറ്റ കുറ്റിയിൽ കെട്ടിയ ഒരു ചക്രത്തിൽമാത്രംനിന്ന് തിരിയുകയാണ് കോൺഗ്രസ് –-കപിൽ സിബലിന്റെ വിമർശനത്തെ പിന്തുണച്ചെഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3fke4AV
Comments