ഹോട്ടലുകളുടെ സ്‌റ്റാർ പദവിക്ക്‌ കോഴ: കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ അറസ്‌റ്റിൽ


ചെന്നൈ> ഹോട്ടലുകളുടെ സ്റ്റാര്പദവിക്ക് കോഴ വാങ്ങിയെന്ന കേസില് കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര് എസ് രാമകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ പഴനിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. 7 ലക്ഷം രൂപയും കണ്ടെടുത്തു.

കൂടാതെ തമിഴ്നാട്ടിലും കൊച്ചിയിലും നടത്തിയ റെയ്ഡിൽ 31 ലക്ഷം രൂപയും പിടിച്ചെടുത്തു.

കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ മിന്നൽ പരിശോധന നടത്തുകയാണ്. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ ടൂറിസം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ്.
രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാ​ഗമായാണ് കേരളത്തിലും റെയ്ഡ് നടക്കുന്നത്.





Credits National || Deshabhimani ​Online ​News https://ift.tt/3nPKpCy

Comments

Archive

Contact Form

Send