ആനവാലിന്‌ ‘എക്സ്‌റേ’ ; പിന്നാലെ പ്ലാസ്റ്ററും


ചങ്ങനാശേരി
ആളിനുമാത്രമല്ല വേണ്ടിവന്നാല് ആനയ്ക്കും എക്സ്റേ എടുക്കാം. ഒരുവർഷം മുമ്പ് കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന അപ്പു എന്ന ആനയുടെ വാലിന്റെ എക്സ്റേ എടുത്തു. എല്ലിന് ചെറിയ പൊട്ടൽ കണ്ടതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. തുരുത്തിയിലെ സ്വകാര്യ വെറ്ററിനറി ആശുപത്രിയായ അപ്പോളോ മൾട്ടി സെപഷ്യാലിറ്റിയിലാണ് ആനചികിത്സ.
റിട്ട. ചീഫ് വെറ്ററിനറി ഡോക്ടർ കെ ഉണ്ണികൃഷ്ണന് നേതൃത്വം നല്കി. ചെങ്ങന്നൂർ അമ്പലത്തിലെ ആറാട്ട് കഴിഞ്ഞ് മടങ്ങുമ്പോളാണ് ആനയെ കാറിടിച്ചത്. അതിനുശേഷം ആന വാൽ അനക്കിയിരുന്നില്ല.വാലിൽ നീർക്കെട്ട് കണ്ടെത്തി. മണ്ണൂത്തി വെറ്ററിനറി മെഡിക്കൽ കോളേജിലും ആനഅടക്കമുള്ള വലിയ മൃ​ഗങ്ങള്ക്ക് എക്സ്റേ, സ്കാൻ തുടങ്ങിയവ എടുക്കാനുള്ള സംവിധാനമുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pvTLVy

Comments

Archive

Contact Form

Send