ആയുഷില്‍ ശസ്ത്രക്രിയ അനുമതി: ആപത്തെന്ന് കെജിഎംഒഎ

തിരുവനന്തപുരം> ആയുഷ് ഡോക്ടര്മാരെ ശസ്ത്രക്രിയ ചെയ്യാന് അനുവദിച്ച കേന്ദ്ര തീരുമാനം ആപത്താണെന്ന് കേരള ഗവ. മെഡിക്കല് ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) വ്യക്തമാക്കി.

ആധുനിക വൈദ്യശാസ്ത്ര വിഷയങ്ങളില് അഞ്ചുവര്ഷം പഠനവും വിവിധ സ്പെഷ്യാലിറ്റികളില് ഒരു വര്ഷത്തെ ഇന്റേണ്ഷിപ്പും തുടര്ന്ന്, ശസ്ത്രക്രിയാവിഷയങ്ങളില് മൂന്നു വര്ഷത്തെ ഉപരിപഠനവുംപൂര്ത്തിയാക്കിയവരാണ് നിലവില് ശസ്ത്രക്രിയകള് നടത്തുന്നത്.
ശസ്ത്രക്രിയയില് ഉണ്ടായേക്കാവുന്ന മാരകങ്ങളായ സങ്കീര്ണതകള് ഫലപ്രദമായി കൈകാര്യം ചെയ്യാന് ഇത് അനിവാര്യമാണ്.

എന്നാല്, ആയുഷ് വിഷയങ്ങള്മാത്രം പഠിച്ചവര് അതുമായി ബന്ധമില്ലാത്ത ശസ്ത്രക്രിയ നാമമാത്രമായ പരിശീലനത്തിനുശേഷം നടത്താന് ഒരുങ്ങുന്നത് രോഗികളുടെ ജീവനുതന്നെ ഭീഷണിയാണ്. സാധാരണക്കാരന്റെ ചികിത്സയ്ക്കായി രണ്ടാംതരം ചികിത്സകരെ സൃഷ്ടിക്കാനുള്ള ഇത്തരം നീക്കം ഒറ്റക്കെട്ടായി എതിര്ക്കണം. ഐഎംഎയുമായി ചേര്ന്ന് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോയും ജനറല് സെക്രട്ടറി ഡോ. ജി എസ് വിജയകൃഷ്ണനും അറിയിച്ചു.





Credits Kerala || Deshabhimani ​Online ​News https://ift.tt/33jnkA6

Comments

Archive

Contact Form

Send