എംപിയുടെ ഇടപെടൽ ഫലം കണ്ടു; ആലപ്പുഴ ആകാശവാണി പൂട്ടാനുള്ള തീരുമാനം മരവിപ്പിച്ചു
കരുനാഗപ്പള്ളി > ആകാശവാണിയുടെ ആലപ്പുഴ നിലയം പൂട്ടാനുള്ള തീരുമാനം മരവിപ്പിച്ചു. തീരുമാനം പ്രസാർഭാരതിയുടെ സോണൽ ഓഫീസിൽനിന്ന് എ എം ആരിഫ് എംപിയെ അറിയിച്ചു.
ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസാർഭാരതി സിഇഒ ശശി ശേഖറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ എംപി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രസാർഭാരതി തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയത്.
നിലയം പൂട്ടാനുള്ള തീരുമാനം പൂർണമായി പിൻവലിക്കുന്നതുവരെ സമ്മർദം തുടരുമെന്ന് എ എം ആരിഫ് എംപി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3nueiZ3
Comments