രേഖയിൽ കൃത്രിമം ; പാലക്കാട്‌ നഗരസഭയിൽ വിജിലൻസ്‌ അന്വേഷണം തുടങ്ങി


പാലക്കാട്
കൃത്രിമ രേഖയുണ്ടാക്കി പാലക്കാട് നഗരസഭയിൽനിന്ന് കരാർ നേടിയെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. ട്രഷറി, ബാങ്ക് എന്നിവിടങ്ങളിൽ 20 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന രേഖകളാണ് മൂന്ന് കരാറുകാർ കളർ ഫോട്ടോകോപ്പിയെടുത്ത് ദുരുപയോഗം ചെയ്തത്. ഫോട്ടോസ്റ്റാറ്റുപയോഗിച്ച് ഒരു കോടിയുടെ കരാർ ഇവർ നേടിയെടുത്തു. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കും.

കരാർ കാലയളവിനിടെ ഏറ്റെടുത്ത പ്രവൃത്തികളിൽ വീഴ്ചവന്നാൽ നഗരസഭയ്ക്ക് നഷ്ടത്തുക ഈടാക്കാനാണ് സെക്യൂരിറ്റി നിക്ഷേപം വാങ്ങുന്നത്. കരാർ തുകയുടെ അഞ്ച് ശതമാനം ബാങ്ക് ഡെപ്പോസിറ്റ്, ട്രഷറി നിക്ഷേപം എന്നിങ്ങനെ കരുതലുണ്ടെന്ന് കാണിക്കുന്ന രേഖ നഗരസഭയിൽ സമർപ്പിക്കണം. ഇത്തരത്തിൽ ഒരു തവണ നൽകിയ രേഖ കളർ ഫോട്ടോസ്റ്റാറ്റെടുത്ത് മറ്റ് കരാറുകൾക്കും ഉപയോഗിക്കുകയായിരുന്നു.

കൃത്രിമ രേഖയുമായി ബന്ധപ്പെട്ട് കരാറുകാരുടെ പ്രവൃത്തികൾ നിർത്തിവച്ചപ്പോൾ പാലക്കാട് നഗരസഭയിൽ മുടങ്ങിയത് അമൃതിന്റെ 15 ജോലികൾ. നഗരത്തിൽ കുടിവെള്ളമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച അമൃത് പദ്ധതി ഭരണം കഴിഞ്ഞിട്ടും പൂർത്തിയായില്ല. തോട് നവീകരണവും കനാൽ നവീകരണവുമുൾപ്പെടെ നിരവധി പ്രവൃത്തികൾ ഇവർ ഏറ്റെടുത്തിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2GZYqxA

Comments

Archive

Contact Form

Send