ആലപ്പുഴ ആകാശവാണി നിലയം പ്രക്ഷേപണം അവസാനിപ്പിച്ചു
ആലപ്പുഴ> ആലപ്പുഴ ആകാശവാണി നിലയത്തിൽനിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. പ്രസാർ ഭാരതിയാണ് അടിയന്തരമായി പ്രക്ഷേപണം അവസാനിപ്പിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് ഉത്തരവ്.
ആലപ്പുഴ ആകാശവാണി നിലയത്തിന്റെ നിലവിലുള്ള സംപ്രേഷണപരിധി തിരുവനന്തപുരം മുതൽ തൃശൂർവരെയും ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലവരെയും ആണ്. ഈ ജില്ലകളിലെ ലക്ഷകണക്കിന് ശ്രോതാക്കളാണ് നിലവിൽ ആലപ്പുഴ നിലയത്തിനുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/2GzNBlE
Comments