വീണ്ടും തടഞ്ഞുവെച്ചതായി മെഹബൂബ മുഫ്തി; മകള് ഇല്‍തിജയും വീട്ടുതടങ്കലിലെന്ന്
ശ്രീനഗര് > നിയമവിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പിഡിപി നേതാവും ജമ്മു കശ്മീര് മുന് മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മകള് ഇല്തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു. ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിഡിപി യുവജന വിഭാഗം പ്രസിഡന്റ് വാഹിദ് പാരയുടെ വീട് സന്ദര്ശിക്കാന് അധികൃതര് തന്നെ അനുവദിക്കുന്നില്ലെന്നും അവര് ആരോപിച്ചു.
എൻഐഎ കസ്റ്റഡിയിലുള്ള പിഡിപി യുവജന വിഭാഗം പ്രസിഡന്റ് വാഹിദ് പരയുടെ പുല്വാമയിലുള്ള കുടുംബത്തെ സന്ദര്ശിക്കാന് ജമ്മുകശ്മീര് ഭരണകൂടം തന്നെ അനുവദിക്കുന്നില്ല. ബിജെപി മന്ത്രിമാരും അവരുടെ കളിപ്പാവകള്ക്കും കശ്മീരിന്റെ മുക്കിലും മൂലയിലും സഞ്ചരിക്കാം. എന്നാൽ സുരക്ഷാ പ്രശ്നം പറഞ്ഞ് തന്നെ തടയുകയാണെന്നും മുഫ്തി ആരോപിച്ചു.
Credits National || Deshabhimani Online News https://ift.tt/3mdwJ3T
Comments