കെജരിവാളിന്റെ സ്വഭാവം നേരത്തെ അറിഞ്ഞെങ്കില്‍ ആം ആദ്മിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അനുവദിക്കുമായിരുന്നില്ല; വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്ഹി> ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളിന്റെ സ്വഭാവം തിരിച്ചറിയാന് സാധിക്കാത്തതില് താന് ഏറെ ദുഃഖിക്കുന്നുവെന്ന് മുതിര്ന്ന അഭിഭാഷകനും സാമൂഹിക പ്രവര്ത്തകനുമായ പ്രശാന്ത് ഭൂഷണ്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുന്പും കെജരിവാളിനെതിരെ സമാനമായ വിമര്ശനങ്ങള് പ്രശാന്ത് ഭൂഷണ് ഉന്നയിച്ചിരുന്നു.

ആം ആദ്മി പാര്ട്ടിയെ ഒരു പ്രാദേശിക പാര്ട്ടിയുടെ നിലവാരത്തില് എത്തിച്ചു. മറ്റ് രാഷ്ട്രീയ പാര്ട്ടികള് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതിയില് തന്നെയാണ് കെജരിവാളും മുന്നോട്ട് പോകുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹത്തില് പ്രകടമായ മാറ്റങ്ങള് കണ്ടുതുടങ്ങിയത്.

താന് നേരത്തെ ശ്രദ്ധകൊടുത്തിരുന്നെങ്കില് ഇതെല്ലാം തനിക്ക് നേരത്തെ തന്നെ തിരിച്ചറിയാന് സാധിക്കുമായിരുന്നു എന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു

കെജരിവാളിന്റെ സ്വഭാവം നേരത്തെ അറിയുമായിരുന്നെങ്കില് ആം ആദ്മി പാര്ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാന് അദ്ദേഹത്തെ അനുവദിക്കുമായിരുന്നില്ല. ആദ്യ ഘട്ടത്തില് മുന്നോട്ട് വെച്ച ആശയങ്ങളുമായി ആം ആദ്മിക്ക് മുന്പോട്ട് പോകാന് സാധിച്ചിരുന്നെങ്കില് ഇന്ത്യന് രാഷ്ട്രീയത്തില് നിര്ണായക ശക്തിയായി അവര്ക്ക് മാറാന് സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു



Credits National || Deshabhimani ​Online ​News https://ift.tt/2VaL5Gm

Comments

Archive

Contact Form

Send