കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി> കള്ളപ്പണം വെളുപ്പിക്കലിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) രജിസ്റ്റര്ചെയ്ത കേസില് എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇരുഭാഗത്തെയും വാദവും എതിര്വാദ കുറിപ്പും അതിനുള്ള ഇഡിയുടെ മറുപടിയും പരിഗണിച്ച ശേഷമാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ 29 നാണ് എന്ഫോഴ്സ്മെന്റ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വരെ അദ്ദേഹം ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. ശിവശങ്കറിന് ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും ഒളിവില് പോകാന് സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്ത്ത് ഇഡി കോടതിയില് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോള് അഞ്ചുമണിക്കൂറോളം വാദം നീണ്ടു. ഇഡി അവതരിപ്പിച്ച വാദങ്ങളിലെ വൈരുധ്യം കോടതി ചൂണ്ടിക്കാണിച്ചത് ചര്ച്ചക്കിടയാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3kCfWpt
Comments