സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഫീസ് നിശ്ചയിക്കണം: ഡിവിഷന്‍ ബെഞ്ച്

കൊച്ചി> സ്വാശ്രയ മെഡിക്കല് ഫീസ് നിശ്ചയിക്കുന്ന കാര്യത്തില് ഫീസ് നിര്ണ്ണയ സമിതി ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള് കര്ശനമായി പാലിച്ചാവണം ഫീസ് നിശ്ചയിക്കേണ്ടതെന്ന് ഡിവിഷന് ബെഞ്ച് .കഴിഞ്ഞ അദ്ധ്യയന വര്ഷത്തെ ഫീസ് നിര്ണ്ണയ കമ്മറ്റിയുടെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഈ വര്ഷത്തെ ഫീസ് നിശ്ചയിക്കുന്നതിന് തടസ്സമില്ലെന്ന് ജസ്റ്റീസ് എ.എം.ഷെഫീക്ക്, പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്ദ്ദേശിച്ചു.

2019ലെ കേന്ദ്ര മെഡിക്കല് കമ്മിഷന് നിയമം നിലവില് വന്നതോടെ ഫീസ് നിര്ണ്ണയിക്കാനുള്ള അധികാരം കമ്മീഷനാണന്ന് കോടതി പറഞ്ഞു. കമ്മിഷന് ഈ അദ്ധ്യയന വര്ഷം ഫീസ് നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തില് സംസ്ഥാന സര്ക്കാര് നിയോഗിച്ച ഫീസ് നിര്ണ്ണയ സമിതിക്ക് ഫീസ് നിശ്ചയിക്കാമെന്ന് കോടതി നിര്ദ്ദേശിച്ചു.

കോളേജുകള് സ്വന്തമായി ഫീസ് തീരുമാനിച്ചിട്ടുണ്ടെങ്കില് ഇക്കാര്യം പ്രവേശന പരീക്ഷാ കമ്മീഷണര് വെബ്സൈറ്റില് പ്രസിദ്ധികരിക്കണമെന്ന് കോടതി നിര്ദ്ദേശിച്ചിട്ടുണ്ട്. കോടതിയോ കോടതി നിയോഗിക്കുന്ന അധികൃതരോ നിശ്ചയിക്കുന്ന ഫീസ് നല്കാന് തയ്യാറാണന്ന് പ്രവേശനം ലഭിക്കുന്ന വിദ്യാര്ത്ഥികള് രേഖാമൂലം ഉറപ്പ് നല്കണമെന്നും കോടതി നിര്ദ്ദേശിച്ചു. ഫീസ് റെഗുലേറ്ററി കമ്മറ്റിയുടെ ഫീസ് നിര്ണ്ണയം ചോദ്യം ചെയ്ത് മെഡിക്കല് കോളേജ് മാനേജ്മെന്റുകള് സമര്പ്പിച്ച ഹര്ജികളിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെട്ടുവിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3lwKf2d

Comments

Archive

Contact Form

Send