പ്രചരണത്തില്‍ കൗതുകമായി റിയാസിന്റെ സൈക്കിള്‍ യാത്ര

ആലപ്പുഴ > ആലപ്പുഴ ജില്ലാ പഞ്ചായത്ത് എല്ഡിഎഫ് സ്ഥാനാര്ത്ഥി റിയാസിന്റെ നേതൃത്വത്തില് നടത്തിയ സൈക്കിള് യാത്ര തിരഞ്ഞെടുപ്പ് പ്രചരണത്തിലെ കൗതുക കാഴ്ചയായി. റിയാസിന്റെ പോസ്റ്റര് പ്രിന്റ് ചെയ്ത ടീ ഷര്ട്ട്, മാസ്ക്, പ്ലക്കാര്ഡ്, ചിഹ്നം പ്രിന്റ് ചെയ്ത ബലൂണ് എന്നിവയുമായി കുട്ടികളും മുതിര്ന്നവരുമുള്പ്പെടെ നൂറോളം പേര് സൈക്കിള് യാത്രയില് പങ്കാളികളായി.

ആര്യാട് ഡിവിഷന്റെ അതിര്ത്തിയായ കാവുങ്കല് പി കെ കവലയില് നിന്നും ആരംഭിച്ച സൈക്കിള് യാത്ര തലവടിയിലെത്തി പടിഞ്ഞാറോട്ട് കയറി തിരികെ കലവൂരില് വന്ന് സമാപിച്ചു.

വാദ്യമേളങ്ങളുടെയും അനൗണ്സ്മെന്റ് വാഹനങ്ങളുടെയും അകമ്പടിയില് നടന്ന സൈക്കിള് യാത്ര കാണികള്ക്കും ആവേശം പകര്ന്നു. തന്റെ വൈകല്യത്തെ മറികടന്ന് സൈക്കിള് ചവിട്ടി റിയാസാണ് യാത്ര നയിച്ചത്. മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലുള്ള എല്ഡിഎഫിന്റെ സ്ഥാനാര്ത്ഥികളും സൈക്കിള് യാത്രയില് പങ്കെടുത്തു.

പാര്ത്ഥന് കവല മുതല് കലവൂര് വരെ അഡ്വ.എ എം ആരിഫ് എംപിയും സൈക്കിള് ചവിട്ടാന് കൂടി. കാവുങ്കല് ജംഗ്ഷനില് കെ ഡി മഹീന്ദ്രന് സൈക്കിള് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പി രഘുനാഥ്, സി കെ രതികുമാര്, പി എസ് അജ്മല്, ആര് ശശിയപ്പന്, കബീര് പൊന്നാട്, വി കെ ഉല്ലാസ് എന്നിവര് സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2UNn0Fh

Comments

Archive

Contact Form

Send