ബിഹാർ തെരഞ്ഞെടുപ്പ്‌ : രണ്ടാംഘട്ടം ഇന്ന്‌


ന്യൂഡൽഹി
ബിഹാറിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. സീമാഞ്ചൽ മേഖലയിലും സമസ്തിപുർ, പട്ന, വൈശാലി, മുസാഫർപുർ തുടങ്ങി 17 ജില്ലയിലെ 94 മണ്ഡലത്തിലുമാണ് വോട്ടെടുപ്പ്. കോവിഡ് മാനദണ്ഡം പാലിച്ച് പകൽ ഏഴ് മുതൽ ആറുവരെയാണ് പോളിങ്. നക്സൽ ബാധിത മണ്ഡലങ്ങളിൽ നാലിന് പോളിങ് അവസാനിക്കും.

ഏറ്റവും അധികം മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന രണ്ടാംഘട്ടം നിർണായകമാണ്. മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുരിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ബിജെപിയുടെ സതീഷ് കുമാറാണ് എതിരാളി. ഹസൻപുർ മണ്ഡലത്തിൽ തേജസ്വിയുടെ സഹോദരൻ തേജ്പ്രതാപ് യാദവും ജെഡിയുവിന്റെ രാജ്കുമാർ റാണയുമാണ് നേർക്കുനേർ. ബാംകിപുരിൽ ശത്രുഘ്നൻ സിംഗയുടെ മകൻ ലവ് സിൻഹ കോൺഗ്രസ് സ്ഥാനാർഥി. അജയ്കുമാർ(വിഭൂതിപുർ), സത്യേന്ദ്രയാദവ് (മാഞ്ചി), രാജേന്ദ്രപ്രസാദ് സിങ് (മട്ടിഹാനി), രാജ്മംഗൽ പ്രസാദ് (പിപ്ര) എന്നിവരാണ് സിപിഐ എം സ്ഥാനാർഥികൾ.

ഏഴിനാണ് അവസാനഘട്ട വേട്ടെടുപ്പ്. 78 മണ്ഡലത്തിലായി 884പേർ ജനവിധിതേടും. 11 സംസ്ഥാനത്തെ 54 നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പും ചൊവ്വാഴ്ച നടക്കും.



Credits National || Deshabhimani ​Online ​News https://ift.tt/34WHpgW

Comments

Archive

Contact Form

Send