കെ അന്‍വര്‍ സാദത്ത് എന്‍സിഇആര്‍ടി ഉപദേശക സമിതിയംഗം

ന്യൂഡല്ഹി> എന്സിഇആര്ടിയുടെ ഉപദേശക സമിതിയംഗമായി കൈറ്റ് സിഇഒ കെ അന്വര് സാദത്തിനെ നിയമിച്ചു. മേഖലയിലെ വൈദഗ്ദ്ധ്യവും അനുഭവവും പരിഗണിച്ചാണ് എന്സിഇആര്ടിയുടെ എഡ്യുക്കേഷന് ടെക്നോളജി വിഭാഗമായ സിഐഇടിയുടെ ഇന്സ്റ്റിറ്റ്യൂട്ട് അഡൈ്വസറി ബോര്ഡില് (ഐഎബി) അംഗമായി നിയമിച്ചത്.

അന്വര് സാദത്തിനു പുറമെ ഐ.എസ്.ആര്.ഒ, ഇഗ്നോ, യു.ജി.സി, ഇ.എം.എം.ആര്.സി കാശ്മീര് എന്നിവിടങ്ങളില് നിന്നുള്ള വിദഗ്ദ്ധരേയും ബോര്ഡംഗങ്ങളായി നിയമിച്ചിട്ടുണ്ട്. 2023 വരെ മൂന്നു വര്ഷത്തേക്കാണ് നിയമനം.

ഐടി@സ്കൂള്, അക്ഷയ പദ്ധതികളുടെ ഡയറക്ടര്, ഇ-കൃഷി പ്രോജക്ട് തലവന്, കുസാറ്റ് സിന്ഡിക്കേറ്റംഗം തുടങ്ങിയ ചുമതലകള് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില് ഡിജിറ്റല് വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അമേരിക്ക ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന പ്രൊഫഷണല് സംഘടനയായ എ.ഇ.സി.ടി നല്കുന്ന അവാര്ഡ് 2018-ല് ആദ്യമായി ഒരിന്ത്യാക്കാരന് ലഭിക്കുന്നത് അന്വര് സാദത്തിനായിരുന്നു.




Credits National || Deshabhimani ​Online ​News https://ift.tt/2JlSpfI

Comments

Archive

Contact Form

Send