എറണാകുളം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് മികവിന്റെ നിര
കൊച്ചി> എറണാകുളം ജില്ലാപഞ്ചായത്തിലേക്ക് എൽഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയ്ക്ക് പുതുമകളേറെ. തദ്ദേശസ്ഥാപനങ്ങളിൽ ഉൾപ്പെടെ ഭരണമികവ് തെളിയിച്ചവരുടെയും വിവിധ സംഘടനകളിൽ ഊർജസ്വലമായ പ്രവർത്തനം കാഴ്ചവച്ച കഴിവുറ്റവരുടെയും നിരയാണ് എൽഡിഎഫ് അവതരിപ്പിച്ചിട്ടുള്ളത്.
.jpg)
കോട്ടുവള്ളി ഡിവിഷനിൽ ജനവിധി തേടുന്ന എം ബി സ്യമന്തഭദ്രൻ മുമ്പ് മൂന്നുവട്ടം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, ഓട്ടോഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ ജനറൽ സെക്രട്ടറി, ഓട്ടോ–-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ട്രഷറർ, ജില്ലാ ഓട്ടോഡ്രൈവേഴ്സ് സഹ. സംഘം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു.
.jpg)
പറവൂർ ബോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ ജില്ലാപഞ്ചായത്ത് അംഗവുമായ യേശുദാസ് പറപ്പിള്ളി കടുങ്ങല്ലൂർ ഡിവിഷനിൽനിന്ന് ജനവിധി തേടുന്നു. മുളന്തുരുത്തിയിലെ സ്ഥാനാർഥി പി ബി രതീഷും ചെറായിയിലെ സ്ഥാനാർഥി അഡ്വ. എം ബി ഷൈനിയും വിദ്യാർഥിപ്രസ്ഥാനത്തിലെ സമരതീക്ഷ്ണമായ പ്രവർത്തനപാരമ്പര്യം പേറുന്നവരാണ്. പുല്ലുവഴി ഡിവിഷനിലെ സ്ഥാനാർഥി ലളിതകുമാരി മോഹൻ ജനറൽ വാർഡിൽനിന്ന് വിജയിച്ച പഞ്ചായത്ത് അംഗമാണ്.
ഊർജസ്വലമായ പ്രവർത്തനങ്ങളിലൂടെ കൈവരിച്ച ജനപിന്തുണയ്ക്കുള്ള അംഗീകാരമാണ് ജില്ലാപഞ്ചായത്ത് സ്ഥാനാർഥിത്വം. കീഴ്മാട്ട് മത്സരിക്കുന്ന ഷെറീന ബഷീർ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റായി ശ്രദ്ധേയപ്രവർത്തനം കാഴ്ചവച്ചിരുന്നു. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻനായരുടെ മകൾ ശാരദ മോഹനാണ് കാലടി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി. ജനറൽ വാർഡാണിത്. ചേന്ദമംഗലം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ് മൂത്തകുന്നം വാർഡിൽ മത്സരിക്കുന്ന എ എസ് അനിൽകുമാർ. നീറിക്കോട് സഹകരണ ബാങ്ക് സെക്രട്ടറിയാണ്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന റഷീദ സലിമാണ് ഭൂതത്താൻകെട്ട് ഡിവിഷൻ സ്ഥാനാർഥി. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഉദയംപേരൂർ ഡിവിഷൻ സ്ഥാനാർഥി അനിത അനിൽകുമാർ അധ്യാപികയാണ്. സാക്ഷരതാ രംഗത്തെ മികച്ച പ്രവർത്തനത്തിന് 2014ൽ കെ ആർ രാജൻ സ്മാരക പുരസ്കാരം നേടിയിരുന്നു. മലയാറ്റൂർ-–-നീലീശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആനി ജോസാണ് മലയാറ്റൂർ ഡിവിഷനിൽ ജനവിധി തേടുന്നത്.
നാലുവട്ടം പഞ്ചായത്ത് അംഗമായിട്ടുണ്ട്. കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗമാണ് വൈപ്പിനിലെ സ്ഥാനാർഥി ആന്റണി സജി. ജിഡ കമ്മിറ്റി അംഗവും ഉപഭോക്തൃ സംരക്ഷണ സമിതി ജനറൽ സെക്രട്ടറിയും അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമാണ്.
ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികൾ
ഡിവിഷൻ, സ്ഥാനാർഥി, പാർടി ക്രമത്തിൽ
1. ചെറായി–-അഡ്വ. എം ബി ഷൈനി (സിപിഐ എം).
2 മൂത്തകുന്നം–- എ എസ് അനിൽകുമാർ (സിപിഐ എം).
5.- കാലടി–-- ശാരദ മോഹൻ (സിപിഐ).
6.-കോടനാട്–- കെ പി ബാബു (കേരള കോൺഗ്രസ് എം).
7. പുല്ലുവഴി–- ലളിതകുമാരി മോഹൻ (സിപിഐ എം).
8. ഭൂതത്താൻകെട്ട്–-റഷീദ സലിം (സിപിഐ എം).
9. -നേര്യമംഗലം–- കെ കെ ഡാനി (എൽഡിഎഫ് സ്വതന്ത്രൻ).
11 ആവോലി–- അഡ്വ. ജയിംസ് മാനുവൽ കുരിവിത്തടം (കേരള കോൺഗ്രസ് ബി).
12 വാളകം–-സീന ബോസ് (സിപിഐ).
13 പാമ്പാക്കുട–- മോളി വർഗീസ് (സിപിഐ).
14 ഉദയംപേരൂർ–-അനിത അനിൽകുമാർ (സിപിഐ എം).
15 മുളന്തുരുത്തി–-പി ബി രതീഷ് (സിപിഐ എം).
16 കുമ്പളങ്ങി–-കെ കെ സുരേഷ്ബാബു (സിപിഐ എം).
17 പുത്തൻകുരിശ്–- ഷിജി അജയൻ (സിപിഐ എം).
18 കോലഞ്ചേരി –- വിജയലക്ഷ്മി (സിപിഐ എം).
19 വെങ്ങോല–- ടി പി അബ്ദുൾ അസീസ് (എൻസിപി).
20 എടത്തല–- അഡ്വ. റെയ്ജ അമീർ (സിപിഐ).
21 കീഴ്മാട്–-ഷെറീന ബഷീർ (സിപിഐ എം).
22 നെടുമ്പാശേരി–-അഡ്വ. കെ കെ നാസർ (സിപിഐ എം).
23 ആലങ്ങാട്–-കെ വി രവീന്ദ്രൻ (സിപിഐ).
24 കടുങ്ങല്ലൂർ–-അഡ്വ. യേശുദാസ് പറപ്പിള്ളി (സിപിഐ എം)
25 കോട്ടുവള്ളി–-എം ബി സ്യമന്തഭദ്രൻ (സിപിഐ എം).
26 വല്ലാർപാടം–-വിജി ഷാജൻ (സിപിഐ എം).
27 വൈപ്പിൻ–-ആന്റണി സജി (കോൺഗ്രസ് എസ്) .
ഡിവിഷൻ മൂന്ന്–- കറുകുറ്റി, നാല്–- മലയാറ്റുർ, പത്ത്–-വാരപ്പെട്ടി എന്നിവ ഉടൻ പ്രഖ്യാപിക്കും.
Credits Kerala || Deshabhimani Online News https://ift.tt/2InKYoc
Comments