ആകാശവാണി കോഴിക്കോട്‌ നിലയത്തിൽ‌ ഡിജിറ്റൽ പ്രക്ഷേപണം ഏർപ്പെടുത്തണം: എളമരം കരീം

ന്യൂഡൽഹി > ആകാശവാണി കോഴിക്കോട് നിലയത്തിൽ ഡിജിറ്റൽ പ്രക്ഷേപണ സംവിധാനം ഏർപ്പെടുത്താൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർക്ക് കത്ത് നൽകി.

1950 പ്രവർത്തനം തുടങ്ങിയ ഈ നിലയത്തിലെ പഴയ ട്രാൻസ്മിറ്റർ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂരിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിലയത്തിനു ശ്രോതാക്കളുണ്ട്.

ആകാശവാണിയുടെ നവീന ഡിജിറ്റൽ പ്രക്ഷേപണസംവിധാനം കോഴിക്കോട്ട് സ്ഥാപിച്ചാൽ എഫ്എം സർവീസുകളും ഡിജിറ്റൽ, എഎം സിഗ്നൽ വഴിയുള്ള പ്രക്ഷേപണവും നടത്താൻ കഴിയും. ഡിജിറ്റൽ–- പരമ്പരാഗത റേഡിയോകളിൽ പരിപാടി കേൾക്കാം. വിവിധ രംഗങ്ങളിലെ പരിപാടികൾ ആസ്വദിക്കുന്ന കോഴിക്കോട് നിലയത്തിന്റെ ശ്രോതാക്കൾക്ക് ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുമെന്ന് എളമരം കരീം കത്തിൽ ചൂണ്ടിക്കാട്ടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3phBmM8

Comments

Archive

Contact Form

Send