ബിജെപിയുടെ വെട്രിവേല് യാത്ര തമിഴ്നാട് പൊലീസ് തടഞ്ഞു; അധ്യക്ഷന്‍ അറസ്റ്റില്‍
ചെന്നൈ> സര്ക്കാര് ഉത്തരവ് ലംഘിച്ച് നടത്തിയ ബിജെപിയുടെ വെട്രിവേല് യാത്ര തമിഴ്നാട് പൊലീസ് തടഞ്ഞു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില് അനുമതിയില്ലാതെ യാത്ര നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന് എല് മുരുകനെയും ബിജെപി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്രിവേല് യാത്ര തടഞ്ഞ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബിജെപി നേതാക്കളായ എച്ച്.രാജ, സി.ടി രവി, പൊന് രാധാകൃഷ്ണന് എന്നിവടരക്കം നൂറോളം ബിജെപി പ്രവര്ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൊവിഡ് പ്രോട്ടോകോള് നിലനില്ക്കെ യാത്ര അനുവദിക്കരുതെന്ന് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചിരുന്നു.യാത്ര അവസാനിക്കുന്ന ഡിസംബര് ആറിനാണ് ബാബരി മസ്ജിദ് തകര്ത്തതിന്റെ വാര്ഷികവും.
ഇത് സംഘര്ഷത്തിനിടയാക്കുമെന്ന് ഹര്ജിയില് ചൂണ്ടിക്കാണിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/3p4s460
Comments