പൊലീസ്‌ മേധാവിയോട്‌ നേരിട്ട്‌ സംസാരിക്കാം ; പരാതിപരിഹാരത്തിന്‌ വീഡിയോ കോൺഫറൻസ്‌


തിരുവനന്തപുരം
പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരവും സർവീസ് സംബന്ധവുമായ പ്രശ്നങ്ങൾ ഇനി സംസ്ഥാന പൊലീസ് മേധാവി വീഡിയോ കോൺഫറൻസ് വഴി നേരിട്ട് കേൾക്കും. "എസ്പിസി ടോക്ക്സ് ടു കോപ്സ്' എന്ന് പേരിട്ട പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. ആദ്യഘട്ടമായി ഇടുക്കി, കണ്ണൂർ ജില്ലകളിലെ പരാതികളാണ് പരിഗണിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് ഡിജിപിക്ക് പരാതി നൽകാം. മുൻകൂട്ടി ലഭിച്ച പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന പൊലീസ് മേധാവി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്കും അവരുടെ ജീവിതപങ്കാളിക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും പരാതി നൽകാം. കണ്ണൂർ, ഇടുക്കി ജില്ലകളിലെ പരാതികൾ 24നുമുമ്പ് spctalkstocops.pol@kerala.gov.in എന്ന ഇ–-മെയിൽ വിലാസത്തിൽ അയക്കണം.

ആഴ്ചയിൽ രണ്ട് ജില്ലയിലെവീതം പരാതികൾ ഇപ്രകാരം വീഡിയോ കോൺഫറൻസ് വഴി പരിഗണിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇതിനായി പൊലീസ് ആസ്ഥാനത്ത് പ്രത്യേക സെല്ലിനും രൂപം നൽകി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2J2ijok

Comments

Archive

Contact Form

Send