പി ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം> പി ടി തോമസ് എം എല് എ ക്കെതിരെ വിജിലന്സ് അന്വേഷണത്തിന് സര്ക്കാര് ഉത്തരവിട്ടു.കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം നടക്കുക.

പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാനാണ് വിജിലന്സ് വകുപ്പിന്റെ ഉത്തരവ്. സ്പീക്കറുടെ അനുമതിയോടു കൂടിയാണ് പ്രാഥമിക അന്വേഷണം. ഇടപ്പള്ളി ഭൂമി വിഷയത്തിലെ കള്ളപ്പണ ഇടപാട് വിവാദമായിരുന്നു. പി ടി തോമസിന്റെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്കിയത്.

പണം കൈമാറ്റം പി ടി തോമസ് തന്നെ സമ്മതിച്ചിരുന്നു.പി ടി തോമസ് രക്ഷപ്പെട്ടു എന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ ഇടപാടുകള് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതികള് ലഭിച്ചിരുന്നു. ഈ പരാതികള് പരിഗണിച്ചാണ് അന്വേഷണ ഉത്തരവ്





Credits Kerala || Deshabhimani ​Online ​News https://ift.tt/2TJi2su

Comments

Archive

Contact Form

Send