ശോഭയോ? പരാതിയോ?; അറിയുകയേ ഇല്ലെന്ന് വി മുരളീധരൻ
തിരുവനന്തപുരം > ബിജെപി സംസ്ഥാന പ്രസിഡന്റിനും നേതൃത്വത്തിനുമെതിരായ ശോഭ സുരേന്ദ്രന്റെ പരാതി വീണ്ടും അവഗണിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അങ്ങനെ ഒരു സംഭവം തനിക്ക് അറിയുകയേയില്ലെന്നാണ് മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞത്. അക്കാര്യത്തിൽ എന്തെങ്കിലും അറിയണമെങ്കിൽ പ്രസിഡന്റിനോട് ചോദിക്കൂ.
തനിക്ക് അങ്ങനെ ഒരു കാര്യമേ അറിയില്ല –മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
ശോഭ സുരേന്ദ്രന്റെ കാര്യത്തിൽ നേരത്തെയും സമാന പ്രതികരണമാണ് മുരളീധരൻ നടത്തിയത്. സ്വർണക്കടത്ത് കേസിലെ സ്വർണം വന്നത് നയതന്ത്ര ബാഗേജിൽ അല്ലെന്നതിൽ ഉറച്ചു നിൽക്കുകയാണ്. പാർടി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്കെതിരായ സ്ത്രീപീഡന കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നായിരുന്നു മറുചോദ്യം.
Credits Kerala || Deshabhimani Online News https://ift.tt/2JmUcBj
Comments