പണം വാങ്ങി സീറ്റ് വിറ്റെന്ന് പരാതി; യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപന വേദിയില്‍ കയ്യാങ്കളി

കോഴിക്കോട് > കോഴിക്കോട് കോര്പറേഷന് യുഡിഎഫ് സ്ഥാനാര്ഥികളുടെ പ്രഖ്യാപന വേദിയില് കയ്യാങ്കളി. കോണ്ഗ്രസ് മത്സരിച്ചുജയിച്ച വാര്ഡുകളിലൊന്ന് പണംവാങ്ങി ജെഡിയുവിന് വിട്ടുനല്കിയെന്നാരോപിച്ചായിരുന്നു കോണ്ഗ്രസ് പ്രവര്ത്തകര് നേതാക്കള്ക്ക് മുന്നില് പ്രതിഷേധിച്ചത്. എം കെ രാഘവന് എംപിയെ തടയാനും ശ്രമമുണ്ടായി. അതേസമയം, മാരത്തോണ് ചര്ച്ചകള്ക്ക് ശേഷവും കോര്പറേഷനില് യുഡിഎഫ് തര്ക്കം അവസാനിച്ചില്ല. ആകെയുള്ള 75ല് 45 സീറ്റിലേ പ്രഖ്യാപനമുണ്ടായുള്ളൂ.

കോര്പറേഷന് 28ാം വാര്ഡ് ജെഡിയുവിന് വിട്ടുകൊടുക്കുന്നതാണ് പ്രവര്ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. നിലവില് കോണ്ഗ്രസിനാണ് വാര്ഡ്. ഇത് ജെഡിയുവിന് നല്കിയെന്നും ഇതിന് പിന്നില് സാമ്പത്തിക അഴിമതിയുണ്ടെന്നുമാണ് പ്രവര്ത്തകര് ആക്ഷേപിക്കുന്നത്.

ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ സ്ഥാനാര്ഥി പ്രഖ്യാപനം അരമണിക്കൂറോളം വൈകി. വിവാദമുയര്ന്ന വാര്ഡില് സ്ഥാനാര്ഥിയെ നിശ്ചയിച്ചില്ലെന്ന് പറഞ്ഞാണ് നേതാക്കള് ഒരുവിധം തലയൂരിയത്.

രാത്രി എട്ടിന് മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസായ ലീഗ് ഹൗസിലായിരുന്നു സ്ഥാനാര്ഥി പ്രഖ്യാപനം നിശ്ചയിച്ചത്. എം കെ രാഘവന് എംപി, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്, കെപിസിസി ജന. സെക്രട്ടറിമാരായ കെ പ്രവീണ്കുമാര്, എന് സുബ്രഹ്മണ്യന്, ഡിസിസി പ്രസിഡന്റ് യു രാജീവന്, മുനവറലി ശിഹാബ് തങ്ങള്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര് പാണ്ടികശാല, ജന. സെക്രട്ടറി എം എ റസാഖ് തുടങ്ങിയ നേതാക്കളുടെ മുന്നിലായിരുന്നു കുതിരവട്ടം വാര്ഡില് നിന്നുള്ള പ്രവര്ത്തകര് പ്രതിഷേധിച്ചത്.

മാധ്യമങ്ങളോട് പ്രതികരിക്കാന് ഒരുവിഭാഗം തയ്യാറായെങ്കിലും മറുവിഭാഗം ഇടപെട്ട് തടഞ്ഞു. ജനാധിപത്യ പാര്ട്ടിയില് ഇതെല്ലാം സാധാരണമാണെന്നായിരുന്നു എം കെ രാഘവന് എംപിയുടെ പ്രതികരണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/32LXpRw

Comments

Archive

Contact Form

Send