പഞ്ചാബില്‍ ദിവസം മൂന്നു മണിക്കൂര്‍ പവര്‍ കട്ട്
ന്യൂഡല്‍ഹി> മൂന്ന് സ്വകാര്യ താപ നിലയങ്ങള്‍ അടച്ചുപൂട്ടുകയും രണ്ട് സര്‍ക്കാര്‍ നിലയങ്ങളില്‍ കല്‍ക്കരി തീരുകയും ചെയ്തതോടെ ചൊവ്വാഴ്ച മുതല്‍ പഞ്ചാബില്‍ ദിവസവും മൂന്നു മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ ട്രെയിന്‍ തടയന്‍ സമരം ആഴ്ചകളായി തുടര്‍ന്നതോടെയാണ് കല്‍ക്കരി വരവ് നിലച്ചത്.
ഗുരുതര സാഹചര്യം തുടര്‍ന്നാല്‍ അഞ്ചു മണിക്കൂര്‍വരെ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് സംസ്ഥാന പവര്‍ കോര്പ്പറേഷന് ചെയന്മാന് എ വേണു പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലെഹ്ര മൊഹബത്ത്, റോപ്പര്‍ വൈദ്യുത നിലയങ്ങളില്‍ രണ്ട് ദിവസത്തേക്കുകൂടിയുള്ള കല്ക്കരിമാത്രമാണ് ബാക്കി.
സംസ്ഥാനത്ത് 6,000 മെഗാവാട്ട് വൈദ്യുതി ആവശ്യമാണ്. കേന്ദ്രപൂളില്‍ നിന്നും ജല--ജൈവവസ്തു വൈദ്യുത പദ്ധതികളില്‍നിന്നും 5,000 മെഗാവാട്ടാണ് ലഭിക്കുന്നത്. വിതരണത്തിന് 1000 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനം നേരിടുന്നത്. പഞ്ചാബിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളത് ഇരുണ്ട ഉത്സവ കാലമാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങ് പറഞ്ഞു.
ചരക്കുവണ്ടികള്‍ സര്‍വീസ് നടത്തുന്നതിന് സമരത്തില്‍ ഇളവുനല്കുമെന്ന് ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. രണ്ട് സ്വകാര്യ താപനിലയങ്ങളിലേക്കുള്ള റെയില്‍വേ പാളത്തില്‍ ഭാരതീയ കിസാന്‍ യൂണിയന് സമരം തുടരുകയാണ്. എന്നാല്‍, യാത്രാ തീവണ്ടികള്‍ ഓടിയാലേ ചരക്കുവണ്ടി സര്‍വീസ് തുടങ്ങുകയുള്ളു എന്ന നിലപാടണ് കേന്ദ്രത്തിന്. ജനാധിപത്യ സമരങ്ങളെ ഭീഷണിപ്പെടുത്തി അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷക സംഘടനകളും പ്രതികരിച്ചു.
Credits National || Deshabhimani Online News https://ift.tt/34UMk1O
Comments