പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി

കൊച്ചി> പോപ്പുലര് ഫിനാന്സ് തട്ടിപ്പുകേസില് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി. അന്വേഷണം ഏറ്റെടുക്കുന്നതില് നിലപാടറിയിക്കുന്നതില് സിബിഐ മൗനം പാലിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്ശം. വെള്ളിയാഴ്ചക്കകം തീരുമാനം അറിയിക്കാന് കോടതി നിര്ദേശിച്ചിരുന്നു.

തട്ടിപ്പില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്ജികള് ജസ്റ്റീസ് പി.സോമരാജന് കൂടുതല് വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്ക്കാര് കത്ത് നല്കിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണ കാര്യത്തില് സിബിഐ മൗനത്തിലാണ്.

പ്രതികള് നിക്ഷേപം വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്ന്നാണ് സര്ക്കാര് സിബിഐ അന്വേഷണം ശുപാര്ശ ചെയ്തത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eUk6Ib

Comments

Archive

Contact Form

Send