വെറൈറ്റിയാണ്, വേറെ ലെവലാണ്; പേരാട്ടത്തിന്റെ വീറും ചൂരും തത്സമയം ‘സാമൂഹ്യ മാധ്യമങ്ങളിൽ’
തിരുവനന്തപുരം > രാവിലെ ഫെയ്സ്ബുക്ക് തുറന്നാൽ ടൈംലൈനിൽ ചിരിച്ചുനിൽക്കുന്ന സ്ഥാനാർഥികൾ. സ്ക്രോൾ ചെയ്ത് താഴേക്ക് പോയാൽ പ്രചാരണത്തിന്റെ ‘കളർഫുൾ സീനുകൾ‘. തദ്ദേശ തെരഞ്ഞെടുപ്പ് പേരാട്ടത്തിന്റെ വീറും ചൂരും തത്സമയം കണ്ടറിയാം ‘സാമൂഹ്യ മാധ്യമങ്ങളിൽ’.
പോരാട്ടത്തിന്റെ മുന്നണിയിൽ ഇടതുപക്ഷത്തിന്റെ പോരാളികൾ തന്നെ മുന്നിൽ. ഒരോ ഗ്രൂപ്പുകളിൽ സ്ഥാനാർഥിയുടെ മിടുക്കും കഴിവും മത്സരിച്ച് പരിചയപ്പെടുത്തുന്നു. ഒരോ അവതരണത്തിലും ‘വെറൈറ്റി’ കാത്തുസൂക്ഷിക്കുകയാണ് അഡ്മിന്മാർ. എതിരാളികൾക്ക് ട്രോളുകളിലൂടെ നല്ല കൊട്ടുകൊടുക്കാനും മറക്കുന്നില്ല. വാട്സാപ് സ്റ്റാറ്റസുകളിലും സ്ഥാനാർഥികളും ചിഹ്നങ്ങളും തന്നെയാണ് ‘ഹീറോസ്’. കോവിഡ് നിയന്ത്രണങ്ങൾ കാരണം സ്ഥാനാർഥിയുൾപ്പെടെ അഞ്ചുപേർക്ക് മാത്രമാണ് വീടുകയറിയുള്ള പ്രചാരണത്തിന് അനുമതി. ഇതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ വന്നതോടെ ഇക്കുറി ഓൺലൈൻ അങ്കത്തിനും വാശിയേറി. ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എല്ലാത്തിലും തെരഞ്ഞെടുപ്പ് തന്നെയാണ് താരം.
യുവതീ–-യുവാക്കൾ കൂടുതൽ മത്സരരംഗത്തുള്ള എൽഡിഎഫിന്റെ സ്ഥാനാർഥിപ്പട്ടികയും സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റാണ്. സ്ഥാനാർഥികളുടെ വ്യത്യസ്തങ്ങളായ ചിത്രങ്ങളെ മനോഹര പോസ്റ്ററുകളാക്കിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോസ്റ്റുകൾക്കുപുറമെ വാട്സാപ്പിൽ നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്. കൈകൂപ്പി ചിരിച്ചുനിൽക്കുന്ന ചിത്രമുപയോഗിക്കുന്ന പരമ്പരാഗത രീതിയും ഇത്തവണ മാറി. ന്യൂജൻ പോസ്റ്ററുകർ വഴി വൈറലാകുകയാണ് സ്ഥാനാർഥികൾ.
ഹിറ്റാണ് സൂപ്പർ ഹിറ്റ്
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് പുഞ്ചവയൽ ഡിവിഷനിൽനിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പി കെ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ ഒറ്റ ദിവസം കൊണ്ടാണ് ഹിറ്റായത്. മുൻ കെഎസ്ആർടിസി ജീവനക്കാരനായ ഇദ്ദേഹത്തിന്റെ പോസ്റ്ററിലും കെഎസ്ആർടിസിയുണ്ട്. "ഈ സ്റ്റോപ്പിൽ ഇറങ്ങുവാണ്, കൂടെക്കാണണേ...' എന്ന ‘ക്യാച്ചുവേഡ്’ കൂടിയായപ്പോൾ പോസ്റ്റർ കിടുവായി. ഫോട്ടോയെടുപ്പും എഡിറ്റിങ്ങും ആശയവുമൊക്കെ മൂന്നംഗ സംഘത്തിന്റെതാണ്.
Credits Kerala || Deshabhimani Online News https://ift.tt/2IRhvCM
Comments