ചൈനയിലേക്കുള്ള വന്ദേഭാരത്‌ വിമാനങ്ങൾ റദ്ദാക്കി

ബീജിങ് > ഇന്ത്യയിൽ നിന്ന് എത്തിയവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചൈനയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങൾ റദ്ദാക്കി.

ചൈനീസ് വിസയോ റെസിഡന്റ് പെർമിറ്റോ ഉള്ള ഇന്ത്യക്കാർക്ക് ചൈനയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താൽക്കാലികമായാണ് പ്രവേശനം റദ്ദ് ചെയ്തതെന്ന് എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് വുഹാനിലേക്ക് പോയ വിമാനത്തിലെ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ 19 പേർക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടായിരത്തോളം പേരാണ് ഇന്ത്യയിൽനിന്ന് ചൈനയിലേക്ക് പോകാനിരുന്നത്.

ഈ മാസം 13, 20, 27, ഡിസംബർ നാല് തീയതികളിൽ വന്ദേഭാരതിന്റെ ഭാഗമായി വിമാനങ്ങൾ പുറപ്പെടാൻ തീരുമാനിച്ചിരുന്നു..



Credits National || Deshabhimani ​Online ​News https://ift.tt/38cU6X7

Comments

Archive

Contact Form

Send