തദ്ദേശ ഭരണം: അധ്യക്ഷ പദവികളില്‍ സംവരണ തുടര്‍ച്ച പാടില്ലെന്ന ഉത്തരവ് റദ്ദാക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊച്ചി> തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളില് സംവരണ തുടര്ച്ച പാടില്ലെന്ന ഉത്തരവ്
റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.സിംഗിള് ബഞ്ചുത്തരവിനെതിരെ കമ്മീഷനും സര്ക്കാരുംസമര്പ്പിച്ച അപ്പീലുകള് വാദത്തിനായി ചീഫ് ജസ്റ്റീസ്എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് വാദത്തിനായിബുധനാഴ്ചത്തേക്ക് മാറ്റി.

തെരഞ്ഞെടുപ്പ് പ്രക്രിയയില് ഈ ഘട്ടത്തില് ഇടപെടരുതെന്നും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കമ്മീഷന് അപ്പീലില് ചൂണ്ടിക്കാട്ടി. കുറഞ്ഞ സമയത്തിനുള്ളില് നടപടികള് പൂര്ത്തിയാക്കി കാര്യങ്ങള് പുരോഗമിക്കുകയാണ്. കോടതി ഇടപെടല്വോട്ടര്മാരിലും സ്ഥാനാര്ത്ഥികളിലും രാഷ്ട്രീയ പാര്ട്ടികളിലും ആശയക്കുഴപ്പമുണ്ടാകും.

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാല് ഇടപെടല് പാടില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.ഈ മാസം 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയെന്നും പതിനാറിന് പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ഇടപെടലാണെന്നും കമ്മീഷന് വ്യക്തമാക്കി.

അധ്യക്ഷ പദവി തുടര്ച്ചയായി സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണന്നും രണ്ടുതവണ
സംവരണം ചെയ്ത സ്ഥാപനങ്ങള് പൊതു വിഭാഗത്തിനായി ക്രമപ്പെടുത്തണമെന്നായിരുന്നു സിംഗിള് ബഞ്ച് നിര്ദേശം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fJYONX

Comments

Archive

Contact Form

Send