കണ്ണൂരിൽ വനിത ലീഗ്‌ ജില്ലസെക്രട്ടറി രാജിവെച്ചു; സ്വതന്ത്രയായി മത്സരിക്കും


തലശേരി> വനിത ലീഗ് കണ്ണൂർ ജില്ല സെക്രട്ടറിയും തലശേരി നഗരസഭ പ്രതിപക്ഷ നേതാവുമായ പി പി സാജിത ടീച്ചർ മുസ്ലിംലീഗിൽ നിന്ന് രാജിവെച്ചു. ചേറ്റംകുന്ന് വാർഡിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് ഇവർ അറിയിച്ചു. ചേറ്റംകുന്ന് വാർഡിലെ നിലവിലുള്ള കൗൺസിലറാണ്.

വാർഡിലെ ജനങ്ങളുടെ അഭ്യർഥന മാനിച്ചാണ് മത്സരിക്കുന്നതെന്ന് പി പി സാജിത പറഞ്ഞു. ചേറ്റംകുന്ന് വാർഡിൽ ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് സ്വീകരിക്കും. പൊറുക്കാനാവാത്ത നീതികേടാണ് നേതൃത്വം തന്നോട് കാട്ടിയത്. തദ്ദേശസ്ഥാപനങ്ങളിൽ 15 വർഷമായവർ മാറണമെന്നാണ് സംസ്ഥാന ലീഗ് നേതൃത്വം നിർദേശിച്ചത്. ഏഴരവർഷം മാത്രമാണ് കൗൺസിലറായി പ്രവർത്തിച്ചത്. രണ്ട് തവണ ഉപതെരഞ്ഞെടുപ്പിലാണ് ജയിച്ചത്.

1999ൽ കുഴിപ്പങ്ങാട് വാർഡ് ഉപതെരഞ്ഞെടുപ്പിലാണ് ആദ്യജയം. വനിതനേതാവിന് സീറ്റ് നൽകാതെ തഴഞ്ഞതിനെതിരെ മുസ്ലിംലീഗിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പി പി സാജിതയുടെ രാജിയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാതിരിക്കാനുള്ള തീരുമാനവും. തലശേരിയിലെ പ്രൈംകോളേജ് അധ്യാപികയും സി എച്ച് സെന്റർ ചീഫ് കോഓഡിനേറ്ററുമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/36El7jC

Comments

Archive

Contact Form

Send