ഹജ്ജ് പുറപ്പെടൽ കേന്ദ്രം : കരിപ്പൂരിനെ തഴഞ്ഞതിൽ പ്രതിഷേധവുമായി ഹജ്ജ് കമ്മിറ്റി
കരിപ്പൂർ
കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം (എംബാർക്കേഷൻ പോയിന്റ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ഇക്കാര്യമുന്നയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ഹജ്ജ് ചുമതലയുള്ള കേന്ദ്രമന്ത്രി മുഖ്താർ അബാസ് നഖ്വിയെ കാണും. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും സന്ദർശിക്കും.
കരിപ്പൂരിന് ഹജ്ജ് യാത്രാകേന്ദ്രം നിഷേധിച്ചതിൽ പ്രതിഷേധം കനക്കുകയാണ്. എന്നാൽ ലീഗ് നേതാക്കളും മലബാറിൽനിന്നുള്ള ലീഗ് എംപിമാരും മൗനത്തിലാണ്. വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയതിനെ തുടർന്ന് അഞ്ചുവർഷംമുമ്പ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം കരിപ്പൂരിൽനിന്ന് എടുത്തുമാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ ടി ജലീൽ എന്നിവരുടെ ശ്രമഫലമായി കേന്ദ്ര സർക്കാർ തീരുമാനം തിരുത്തി.
എന്നാല്, പുറപ്പെടൽ കേന്ദ്രം നെടുമ്പാശേരി മാത്രമാക്കി കഴിഞ്ഞയാഴ്ച കേന്ദ്രം ഉത്തരവിറക്കി. കേരളത്തിലെ ഹജ്ജ് തീർഥാടകരിൽ 90 ശതമാനവും മലബാറിൽനിന്നുള്ളവരാണ്. കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ 3000 പേർക്ക് താമസസൗകര്യമുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3nNSpno
Comments