എം നാരായണൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അനുശോചിച്ചു

പാലക്കാട് > എം നാരായണൻ്റെ അകാല വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി എ കെ ബാലൻ. സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, പാലക്കാട് ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ നാരായണൻ പ്രവർത്തിച്ചു.

കുഴൽമന്ദം മണ്ഡലത്തിൽ നിന്ന് രണ്ടു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കർഷക സംഘം നേതാവായും സഹകാരിയായും ചുമതലകൾ നിർവഹിച്ചു. എല്ലാ രംഗത്തും മികച്ച പ്രവർത്തനമാണ് നടത്തിയത്. അദ്ദേഹത്തിൻ്റെ നിര്യാണം പാലക്കാട്ടെ ഇടതുപക്ഷ പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ‐ മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/35678Uh

Comments

Archive

Contact Form

Send