ജനം വിധിച്ചെങ്കിലും അട്ടിമറി‌‌ച്ചു: തേജസ്വി യാദവ്‌


ന്യൂഡൽഹി
ബിഹാറിൽ മാറ്റത്തിന് അനുകൂലമായ ജനവിധി അട്ടിമറിക്കപ്പെട്ടതാണെന്ന് തേജസ്വി യാദവ്. പട്നയിൽ മഹാസഖ്യത്തിന്റെ സഭാ നേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി നിതീഷിനെയും എൻഡിഎയെയും തേജസ്വി നിശിതമായി വിമർശിച്ചു. തപാൽവോട്ടുകൾ വീണ്ടും എണ്ണണമെന്നും ധാർമികത മുൻനിർത്തി നിതീഷ് മുഖ്യമന്ത്രിപദം ഒഴിയണമെന്നും തേജസ്വി ആവശ്യപ്പെട്ടു. ജനങ്ങൾ മാറ്റത്തിനാണ് വിധിയെഴുതിയത്. പണമൊഴുക്കിയും കൈയൂക്ക് കാട്ടിയും ചതിച്ചും ജനവിധി അട്ടിമറിച്ചു. 12,270 വോട്ട് മാത്രമാണ് എൻഡിഎയ്ക്ക് അധികം കിട്ടിയത്. ഈ വോട്ടുകൊണ്ട് എങ്ങനെയാണ് 15 സീറ്റിൽ മുന്നിലെത്താനാവുക. പലയിടത്തും അവസാനമാണ് തപാൽ വോട്ടുകൾ എണ്ണിയത്.

അവസാനം എണ്ണിയ സ്ഥലങ്ങളിലെല്ലാം റീകൗണ്ടിങ് വേണമെന്ന് തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്. ജെഡിയു മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിതീഷിന് മനഃസാക്ഷിയുണ്ടെങ്കിൽ രാജിവയ്ക്കണം. 2015ൽ മഹാസഖ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്തെങ്കിലും ബിജെപി പിൻവാതിലിലൂടെ അധികാരം പിടിക്കുകയായിരുന്നുവെന്നും- തേജസ്വി പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/2IuP39S

Comments

Archive

Contact Form

Send