തളർത്തിയത്‌ കോൺഗ്രസ്: താരിഖ്‌ അൻവർ


ന്യൂഡൽഹി
കോൺഗ്രസിന്റെ മോശം പ്രകടനമാണ് ബിഹാറിൽ മഹാസഖ്യത്തിന് തിരിച്ചടിയായതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സത്യം അംഗീകരിച്ചേ മതിയാകൂ. കോൺഗ്രസിന്റെ മോശംപ്രകടനം കാരണം ബിഹാർ കൈവിട്ടുപോയി. എഐഎംഐഎമ്മിന്റെ കടന്നുവരവ് ശുഭകരമല്ല.

കോൺഗ്രസ് ആർജെഡിയുടെയും ഇടതുപക്ഷത്തിന്റെയും പ്രകടനത്തിന് അടുത്തെത്തിയില്ല. കോൺഗ്രസും അതേപോലെ ആയിരുന്നെങ്കിൽ മഹാസഖ്യം സർക്കാർ നിലവിൽവന്നേനെ. ജനങ്ങൾ മാറ്റമാണ് ആഗ്രഹിച്ചത്. ബിഹാറിലെ നേതൃത്വവുമായും സ്ഥാനാർഥികളുമായും ഡിസിസി നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നും താരിഖ് അൻവർ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് പി എൽ പുനിയയും മഹാസഖ്യത്തിലെ മറ്റ് പാർടികൾ കോൺഗ്രസിനേക്കാൾ നല്ല പ്രകടനം കാഴ്ചവച്ചതായി പറഞ്ഞു.

എന്തുകൊണ്ട് മോശമായെന്ന് കോൺഗ്രസ് പരിശോധിക്കണമെന്നും പുനിയ പറഞ്ഞു. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റിൽമാത്രമാണ് ജയിച്ചത്. ബിജെപിയുമായി മുഖാമുഖം വന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും കോൺഗ്രസ് തോറ്റു.



Credits National || Deshabhimani ​Online ​News https://ift.tt/2Iy9tyF

Comments

Archive

Contact Form

Send