മംഗളൂരു വിമാനത്താവളം അദാനി ഏറ്റെടുത്തു
ന്യൂഡൽഹി > മംഗളൂരു വിമാനത്താവളം 50 വർഷത്തേക്ക് പാട്ടത്തിന് അദാനി ഗ്രൂപ്പിന് കൈമാറി. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്ന പ്രക്രിയയുടെ ഭാഗമായാണിത്. ഫെബ്രുവരിയിൽ എത്തിച്ചേർന്ന കരാർപ്രകാരം കഴിഞ്ഞ അർധരാത്രി വിമാനത്താവളം കൈമാറിയെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ലഖ്നൗ വിമാനത്താവളം തിങ്കളാഴ്ചയും അഹമ്മദാബാദ് വിമാനത്താവളം 11നും അദാനിഗ്രൂപ്പ് ഏറ്റെടുക്കും. തിരുവനന്തപുരം, ജയ്പുർ, ഗുവാഹത്തി എന്നിവയാണ് കൈമാറ്റത്തിനു തീരുമാനിച്ചതിൽ ശേഷിക്കുന്ന വിമാനത്താവളങ്ങൾ. ഇവയുടെ കരാറുകൾ സെപ്തംബറിൽ ഒപ്പിട്ടു.
Credits National || Deshabhimani Online News https://ift.tt/3ezy3uP
Comments