ന്യൂനപക്ഷ സഹായ പദ്ധതികൾ : ക്രൈസ്‌തവ സമൂഹം ആശങ്കയിലെന്ന് ശ്രീധരൻപിള്ള
കൊച്ചി
കേന്ദ്രത്തിന്റെ ന്യൂനപക്ഷ സഹായ പദ്ധതികൾ കേരളത്തിൽ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും തങ്ങൾക്ക് അർഹമായത് കിട്ടുന്നില്ലെന്നും ക്രൈസ്തവ സഭകൾക്ക് പരാതിയുണ്ടെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻപിള്ള. ഇക്കാര്യത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണെന്നും പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സഭാമേധാവികൾ നിവേദനം ഏൽപ്പിച്ചെന്നും ശ്രീധരൻപിള്ള കൊച്ചി വിമാനത്താവളത്തിൽ വാർത്താലേഖകരോട് പറഞ്ഞു. കർദിനാൾ ഉൾപ്പെടെ പ്രധാനപ്പെട്ട ക്രൈസ്തവ സഭാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മാർ ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. ജനസംഖ്യാ ആനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ന്യൂനപക്ഷ സ്കീമുകളിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനംമാത്രമാണ് ക്രൈസ്തവ വിഭാഗങ്ങൾക്കു കിട്ടുന്നത്. ബാക്കി മറ്റ് ന്യൂനപക്ഷ സമൂഹത്തിന് നൽകുകയാണെന്നും ബിഷപ്പുമാർ പറഞ്ഞതായി ശ്രീധരൻപിള്ള വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/38Oebn1
Comments