ലോകത്തിലെ ഏറ്റവും വലിയ മാലിന്യസംസ്കരണ പ്ലാൻറ് ദുബായിൽ
ദുബായ്> മാലിന്യ സംസ്കരണത്തിനായി ലോകത്തിലെ ഏറ്റവും വലിയ സംസ്കരണ പ്ലാൻറ് ദുബായിൽ നിർമ്മിക്കുന്നു. 400 കോടി ദിർഹം (8111 കോടി രൂപ) ചെലവിട്ട് അൽ വർസാനിൽ ആണ് ഈ പ്ലാൻറ് നിർമ്മിക്കുന്നത്.
പരിസ്ഥിതി സൗഹൃദവും, ദിനംപ്രതി 5666 ടൺ മാലിന്യം സംസ്കരിക്കാൻ കഴിയുന്നതുമായ പ്ലാൻറ് ആയിരിക്കും ഇത്. മാലിന്യങ്ങളിൽ നിന്ന് വർഷത്തിൽ 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഏകദേശം 1.35 ലക്ഷം കുടുംബങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നാണ് അധികാരികൾ പ്രതീക്ഷിക്കുന്നത്.
2023 ഓടെ ആദ്യഘട്ടവും തൊട്ടടുത്ത വർഷം പൂർണമായും പദ്ധതി പൂർത്തിയാക്കാനാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽഹജ്രി അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3efHoHW
Comments