ബംഗാൾ ബിജെപിയിൽ ഗ്രൂപ്പടി ; കേന്ദ്രനേതൃത്വം ഇടപെട്ടെങ്കിലും ഫലമില്ല


കൊൽക്കത്ത
ബംഗാളിൽ ബിജെപിയിൽ ഗ്രൂപ്പ്പോര് പലയിടങ്ങളിലും കൈയാങ്കളിയിലും ഓഫീസ് തകർക്കലിലും എത്തി. സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെ അനുകൂലിക്കുന്ന വിഭാഗവും ജനറൽ സെക്രട്ടറി സ്വപൻ ദാസ്ഗുപ്ത, കേന്ദ്ര സഹമന്ത്രി ബാബുൾ സുപ്രിയോ, മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ സിൻഹ തുടങ്ങിയവരുടെ ഗ്രൂപ്പുകളും തമ്മിലാണ് തർക്കം. പരമ്പരാഗത ബിജെപിക്കാരും തൃണമൂലിൽനിന്ന് എത്തിയവരും തമ്മിലുള്ള പോരും ശക്തമാണ്.

കേന്ദ്രനേതൃത്വം ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. അടുത്തിടെ നടത്തിയ സംഘടന അഴിച്ചുപണിയിൽ ചില നേതാക്കൾക്ക് സ്ഥാനം നഷ്ടപ്പെട്ടതാണ് കലഹം രൂക്ഷമാക്കിയത്. തൃണമൂലിൽനിന്ന് കുടിയേറിയവരെ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം മറികടന്ന് കേന്ദ്ര പദവികളിൽ അവരോധിച്ചത് ദിലീപ് ഘോഷിനെ ചൊടിപ്പിച്ചു.

ബിജെപിയുടെ സംസ്ഥാനത്തെ മുഖമായിരുന്ന രാഹുൾ സിൻഹയെ കേന്ദ്ര നേതൃത്വത്തിൽനിന്ന് ഒഴിവാക്കിയതും പ്രശ്നം കലുശിതമാക്കി. സിൻഹ പരസ്യമായി രംഗത്തുവരികയുംചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ദിലീപ് ഘോഷിനെ മാറ്റി മുൻ സംസ്ഥാന പ്രസിഡന്റും ത്രിപുര ഗവർണരുമായിരുന്ന തഥാഗത് റോയിയെ തിരികെ കൊണ്ടുവരാൻ ഒരു വിഭാഗം ശ്രമിക്കുന്നു. തെരഞ്ഞെുപ്പിനുമുമ്പ് സൗരവ് ഗാംഗുലിയെ രംഗത്തു കൊണ്ടുവന്ന് നേതൃത്വം ഏൽപ്പിക്കാനുള്ള നീക്കം പാളി. ഉടൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഗാംഗുലി വ്യക്തമാക്കിയതാണ് തിരിച്ചടിയായത്.



Credits National || Deshabhimani ​Online ​News https://ift.tt/3l6ipty

Comments

Archive

Contact Form

Send