എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊച്ചി > എറണാകുളം ജില്ലാപഞ്ചായത്തിലേക്ക് സിപിഐ എം 17 സീറ്റിൽ മത്സരിക്കും. ചെറായി, മൂത്തകുന്നം, കറുകുറ്റി, മലയാറ്റൂർ, പുല്ലുവഴി, ഭൂതത്താൻകെട്ട്, നേര്യമംഗലം, ഉദയംപേരൂർ, മുളന്തുരുത്തി, കുമ്പളങ്ങി, പുത്തൻകുരിശ്, കോലഞ്ചേരി, കീഴ്മാട്, നെടുമ്പാശേരി, കടുങ്ങല്ലൂർ, കോട്ടുവള്ളി, വല്ലാർപാടം എന്നീ ഡിവിഷനുകളിലാണ് സിപിഐ എം സ്ഥാനാർഥികൾ ജനവിധി തേടുന്നത്.

കാലടി, വാളകം, പാമ്പാക്കുട, എടത്തല, ആലങ്ങാട് എന്നീ അഞ്ച് സീറ്റുകളിലാണ് സിപിഐ മത്സരത്തിന് ഇറങ്ങുന്നത്. കേരള കോൺഗ്രസ് എം കോടനാട്ടും വാരപ്പെട്ടിയിലും മത്സരിക്കും. എൻസിപി വെങ്ങോലയിലും കേരള കോൺഗ്രസ് ബി ആവോലിയിലും കോൺഗ്രസ് എസ് വൈപ്പിനിലും മത്സരിക്കും.

ഡിവിഷൻ ഒന്ന് ചെറായി–-അഡ്വ. എം ബി ഷൈനി (സിപിഐഎം).
രണ്ട്– മൂത്തകുന്നം–- എ എസ് അനിൽകുമാർ (സിപിഐഎം).
അഞ്ച്–- കാലടി–-- ശാരദ മോഹനൻ (സിപിഐ).
ആറ്–-കോടനാട്–- കെ പി ബാബു (കേരള കോൺഗ്രസ് എം).
ഏഴ്–-പുല്ലുവഴി–- ലളിതകുമാരി മോഹൻ (സിപിഐഎം).
എട്ട്–- ഭൂതത്താൻകെട്ട്–-റഷീദ സലീം (സിപിഐഎം).
ഒമ്പത്–-നേര്യമംഗലം–- കെ കെ ഡാനി (എൽഡിഎഫ് സ്വതന്ത്രൻ).
11 –- ആവോലി–- അഡ്വ. ജയിംസ് മാനുവൽ കുരിവിത്തടം (കേരള കോൺഗ്രസ് ബി).
12 വാളകം–-സീന ബോസ് (സിപിഐ).
13 പാമ്പാക്കുട–- മോളി വർഗീസ് (സിപിഐ).
14 ഉദയംപേരൂർ–-അനിത അനിൽകുമാർ (സിപിഐഎം).
15 മുളന്തുരുത്തി–-പി ബി രതീഷ് (സിപിഐഎം).
16 കുമ്പളങ്ങി–-കെ കെ സുരേഷ്ബാബു (സിപിഐഎം).
17 പുത്തൻകുരിശ്–- ഷിജി അജയൻ (സിപിഐഎം).
18 കോലഞ്ചേരി –- വിജയലക്ഷ്മി (സിപിഐഎം).
19 വെങ്ങോല–- ടി പി അബ്ദുൾ അസീസ് (എൻസിപി).
20 എടത്തല–- അഡ്വ. റെയ്ജ അമീർ (സിപിഐ).
21 കീഴ്മാട്–-ഷെറീന ബഷീർ (സിപിഐഎം).
22 നെടുമ്പാശേരി–-അഡ്വ. കെ കെ നാസർ (സിപിഐഎം).
23 ആലങ്ങാട്–-കെ വി രവീന്ദ്രൻ (സിപിഐ).
24 കടുങ്ങല്ലൂർ–-അഡ്വ. യേശുദാസ് പറപ്പിള്ളി (സിപിഐഎം)
25 കോട്ടുവള്ളി–-എം ബി സ്യമന്തഭദ്രൻ (സിപിഐഎം).
26 വല്ലാർപാടം–-വിജി ഷാജൻ (സിപിഐഎം).
27 വൈപ്പിൻ–-ആന്റണി സജി (കോൺഗ്രസ് എസ്) .
ഡിവിഷൻ പത്ത്–-വാരപ്പെട്ടി, മൂന്ന്–- കറുകുറ്റി, നാല്–- മലയാറ്റുർ എന്നിവ ഉടൻ പ്രഖ്യാപിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nidAhj

Comments

Archive

Contact Form

Send