ഉരുണ്ടുകളിച്ച് മുല്ലപ്പള്ളി; വെൽഫെയർ പാർടിയുമായി കൂട്ടുകെട്ടില്ല, സ്ഥാനാർഥികളെ പ്രഖ്യാപിച്ചകാര്യം അറിയില്ല
കോഴിക്കോട് > വെൽഫെയർ പാർടിയുമായി കൂട്ടുകെട്ട് വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സഖ്യകക്ഷികളുമായി മാത്രം ചർച്ച മതിയെന്നാണ് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ഇക്കാര്യത്തിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ വ്യക്തമായ മറുപടി പറയാൻ മുല്ലപ്പള്ളി തയ്യാറായില്ല. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ എ വിജയരാഘവൻ യോഗ്യനല്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികളുടെ അന്വേഷണം വിശവാസയോഗ്യമാണെന്നതിൽ തർക്കമില്ല. കെ എം ഷാജിക്കെതിരായ അന്വേഷണം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കേരളത്തിന്റെ പുറത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടികളിൽ നിലപാട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/2K7hwDk
Comments